മാമ്മോദീസായിലൂടെ സഭാ മാതാവ് നമ്മെ ഭരമേൽപ്പിച്ച സുവിശേഷം പ്രസംഗിക്കുക ജീവിക്കുക എന്ന കടമ ഉത്തരവാദിത്വപൂർവ്വം നിറവേറ്റാൻ നമ്മെ സഹായിക്കുന്ന കോഴ്സ്. ബൈബിളിന്റെയും സഭാപഠനങ്ങളുടെയും വെളിച്ചത്തിൽ 7 അടിസ്ഥാന നിത്യസത്യങ്ങളിലൂടെ വ്യക്തി ജീവിതം, കുടുംബ ജീവിതം, സഭാ ജീവിതം, സാമൂഹിക ജീവിതം എന്നീ മേഖലകളിൽ എങ്ങനെ സ്വർഗോത്മുഖമാക്കി ജീവിതത്തെ ക്രമപ്പെടുത്തി ,ദൈവത്തിന്റെ പക്കലേക്ക് തിരികെ യാത്ര ചെയ്യാനാകുമെന്നും നമ്മെ പരിശീലിപ്പിക്കുന്ന ഓൺലൈൻകോഴ്സാണ് ഷൂബ്.
ഹോളിഹോംമിനിസ്ട്രിയുടെ നേതൃത്വത്തിൽ 2024 ഡിസംബർ 28 മുതൽ 2025 മാർച്ച് 1 വരെ എല്ലാ ശനിയാഴ്ചയും രാത്രി 8.30 മുതൽ 10.00 വരെ (10 ആഴ്ച്ച) ZOOM പ്ലാറ്റ്ഫോമിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ ഒന്നിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 9961318814, 7560851330 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.