• holyhoms@gmail.com
  • +91 7560 851 330, +91 9495 149 676

Kerysso: Missionary Training (Online)

Start time 2024-08-28 21:00
Finished Time 2025-04-23 22:00
Address ദൈവത്തിന്റെ രക്ഷാകരപദ്ധതിയും യേശുവിൽ പൂർത്തിയായ പെസഹാ രഹസ്യവും അപ്പസ്തോലന്മാർ പ്രസംഗിച്ച ക്രിസ്തു സംഭവവും സഭയുടെ സുവിശേഷവൽക്കരണ പ്രവർത്തനവും ആഴത്തിൽ അറിയാൻ ഉതകുന്ന കോഴ്സ്.
Content

. HOLY HOME MINISTRY
🔥 കെരുസ്സോ കോഴ്സ്🔥
മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയുടെയും ദൗത്യമാണ് സുവിശേഷ പ്രഘോഷണം.🔥 ഞാൻ സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം (1 കോറി 9/16) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ എത്ര മാത്രം ഗൗരവം ഉള്ളതാണ്.🔥 ഓരോരുത്തരേയും സ്വാധീനിക്കുന്ന വിധത്തിൽ സുവിശേഷം നൽകുന്നതിന് ആഴമായ പഠനങ്ങളും ബോദ്ധ്യങ്ങളും ആവശ്യമുണ്ട്.🌹 യേശുവിൻ്റെ പ്രഘോഷണം, അപ്പസ്തോലന്മാരുടെ പ്രഘോഷണം, സഭയുടെ പ്രഘോഷണം എന്നിവ മനസിലാക്കി സുവിശേഷത്തിന്റെ മുഴുവൻ വെളിച്ചത്തിൽ പരിശീലനം നേടേണ്ടത് അനിവാര്യമാണ്.🌿 ഇതിന് ഹോളി ഹോം മിനിസ്ട്രി ഒരുക്കുന്ന കെരുസ്സോ കോഴ്സ് നമ്മെ സഹായിക്കും.🍁
ജീവിത തിരക്കുകൾക്കിടയിൽ 6 മുതൽ 10 വരെ ദിവസങ്ങളിൽ താമസിച്ച് നടത്തപ്പെടുന്ന ഒരു കോഴ്സിൽ നേരിട്ടു പങ്കെടുക്കുക പലർക്കും സാധ്യമല്ലല്ലോ.🌼 അതുകൊണ്ടാണ് ഈ കോഴ്സ് ഓൺലൈനിലൂടെ ആഴ്ചയിൽ ഒരു ദിവസം ( ബുധൻ ) ഒരു മണിക്കൂർ( ഇന്ത്യൻ സമയം രാത്രി 9 മുതൽ 10 വരെ ) മാത്രമായി ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 മുതൽ തുടർച്ചയായ 35 ആഴ്ചകളിൽ ക്ലാസുകൾ നടത്തപ്പെടുന്നു.
പങ്കെടുക്കാൻ വേണ്ട യോഗ്യത : 35 ആഴ്ചകളിലും പങ്കെടുക്കാൻ കഴിയുന്നവരും ഷൂബ് പോലുള്ള അടിസ്ഥാന സുവിശേഷ സന്ദേശങ്ങൾ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു കോഴ്സിൽ പങ്കെടുത്തവരും ആയിരിക്കണം.✨ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
🙏ദൈവം അനുഗ്രഹിക്കട്ടെ🙏
ഗൂഗിൾ ഫോം👇
https://docs.google.com/forms/d/e/1FAIpQLSc1lnRp1uSTD4–y-Nr1c9pfwI-IbCKIOZwHPa-WyqZHTJpzA/viewform
വാട്ട്സാപ്പ് ലിങ്ക്👇
https://chat.whatsapp.com/BfHBZLMWXrJKUUAO58PSRc