
ഹോളി ഹോമിന്റെ നേതൃത്വത്തിൽ 2024 ഏപ്രിൽ പത്താംതീയ്യതി പഞ്ചാബ്, ഹിമാചൽപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലേക്ക് 35 അംഗസംഘം മിഷൻ യാത്ര പുറപ്പെടുകയാണ്. ഈ മിഷൻ യാത്ര കർത്താവിന്റെ ഹിതപ്രകാരം വലിയൊരു വിജയമായി തീരാൻ പ്രാർത്ഥിക്കാമോ? അത് വഴി നമുക്കും മിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാം. യാത്രയിൽ കുട്ടികൾ ഉൾപ്പെടെ 5 കുടുംബങ്ങളിലെ എല്ലാവരും പങ്കെടുക്കുന്നുണ്ട്. താങ്കളുടെ
പ്രാർത്ഥനകൾക്ക് മുൻകൂട്ടി നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ. [വി. ബലി അർപ്പിച്ച്, ജപമാല ചൊല്ലി, ആരാധനയിൽ സമർപ്പിച്ച്, കരുണകൊന്ത ചൊല്ലി, ഉപവി പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ട് ,കുടുംബ പ്രാർത്ഥനയിൽ ജപമാലയിലെ ആദ്യ രഹസ്യം സമർപ്പിച്ച് മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും വിധത്തിൽ നമുക്ക് പ്രാർത്ഥനയിൽ പങ്ക് ചേരാം.]