• holyhoms@gmail.com
  • +91 7560 851 330, +91 9495 149 676

Shub (Online course) Batch 2

Start time 2023-09-05
Finished Time 2023-11-07
Content

ഷൂബ് 2023

“അവൻ പറഞ്ഞു സമയംപൂർത്തിയായി , ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” ( മർക്കോസ് 1:15 ).

മാമ്മോദീസായിലൂടെ സഭാ മാതാവ് നമ്മെ ഭരമേൽപ്പിച്ച സുവിശേഷം പ്രസംഗിക്കുക ജീവിക്കുക എന്ന കടമ ഉത്തരവാദിത്വപൂർവ്വം നിറവേറ്റാൻ നമ്മെ സഹായിക്കുന്ന കോഴ്സ്. ബൈബിളിന്റെയും സഭാപഠനങ്ങളുടെയും വെളിച്ചത്തിൽ 7 അടിസ്ഥാന നിത്യസത്യങ്ങളിലൂടെ വ്യക്തി ജീവിതം, കുടുംബ ജീവിതം, സഭാ ജീവിതം, സാമൂഹിക ജീവിതം എന്നീ മേഖലകളിൽ എങ്ങനെ സ്വർഗോത്മുഖമാക്കി ജീവിതത്തെ ക്രമപ്പെടുത്തി ,ദൈവത്തിന്റെ പക്കലേക്ക് തിരികെ യാത്ര ചെയ്യാനാകുമെന്നും നമ്മെ പരിശീലിപ്പിക്കുന്ന ഓൺലൈൻകോഴ്സാണ് ഷൂബ് 2023.

ഹോളിഹോംമിനിസ്ട്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 5 മുതൽ നവംബർ 7 വരെയുള്ള എല്ലാ ചൊവ്വാഴ്ചയും രാത്രി 8.30 മുതൽ 10.00 വരെ ZOOM പ്ലാറ്റ്ഫോമിൽ(10 ആഴ്ച്ച) ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ ഒന്നിക്കുന്നു. ഈ ഓൺലൈൻ കോഴ്സ് വിജയകരമായിപൂർത്തിയാക്കുന്നവരിൽ നിന്നും മിഷൻമേഖലയിൽ സുവിശേഷം പങ്ക് വയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുന്നതാണ്. പങ്കെടുക്കാൻതാൽപര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

NB.ഷൂബ് 2023 ബാച്ച് 2- വിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
1 എല്ലാചൊവ്വാഴ്ചയും രാത്രി 8:30 മുതൽ 10 മണി വരെ ഇന്ത്യൻ സമയം. Zoom പ്ലാറ്റ്ഫോമിൽ ലാണ് പ്രോഗ്രാം നടക്കുന്നത്. ഇതിൽ ലൈവ് ആയി പങ്കെടുക്കേണ്ടതാണ്.
2 ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഒരു മണിക്കൂർ വീതമുള്ള സബ് ഗൂപ്പ് മീറ്റിങ്ങ് ഉണ്ട് ഇതിലും ലൈവായിപങ്കെടുക്കേണ്ടതാണ്.
3 ക്ലാസ്സിനെ സംബന്ധിക്കുന്ന ദൈവവചനം ഓരോ ദിവസവും നിങ്ങളുടെ ഗ്രൂപ്പിൽനൽകപ്പെടുന്നതാണ് അത് വായിച്ച് പോകുബോൾ നിങ്ങൾക്ക് ലഭിക്കുന്ന ചിന്തകൾ സബ് ഗ്രൂപ്പിൽ വോയിസ് മെസെജോ ടൈപ്പ് ചെയ്തോ പങ്കു വെക്കേണ്ടതാണ്. ഈ മൂന്ന്കാര്യങ്ങളിലൂടെയും കൃത്യമായി കടന്നു പോകുമ്പോൾ മാത്രമാണ് ഷൂബ് 2023 ബാച്ച് 2-വിന്റെ മുഴുവൻ ഫലവും അനുഭവിച്ച് അതിന്റെ യഥാർത്ഥമായ അനുഭവത്തിലേക്ക് ഉയർന്നു വരുവാൻ സാധിക്കൂ. ഈ മൂന്ന് നിർദ്ദേശങ്ങളും ഉൾകൊണ്ട് ഈ ഓൺലൈൻകോഴ്സിൽ പങ്കെടുക്കുന്നത് അഭികാമ്യമാണ്.

ഷൂബ് 2023പ്രോഗ്രാമിൽ പങ്കെടുക്കാൻനിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ലിങ്കിൽ ആദ്യത്തേത് ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ച് രണ്ടാമത്തെ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യണം. അപ്പോഴാണ് രജിസ്ട്രേഷൻ പൂർണ്ണമാകുക. നിങ്ങളുടെ പരിചയത്തിലോ ബന്ധത്തിലോ ഉള്ളവർക്ക് ഈ ലിങ്ക് അയച്ച് കൊടുത്ത് സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാകാം
Google Form 👇
https://docs.google.com/forms/d/e/1FAIpQLSfEpiXdQGOdd71BX1cGTPBS1-I1l70tVlqGHNwhCnJpDdgQsA/viewform?usp=sf_linkWhatsApp link👇
https://chat.whatsapp.com/DcZgHJN8AynEiDGQgCEi39

എന്താണ് ഷൂബ്
Rev.Dr.Joshy Mayyattill 👇